തനിച്ച് താമസിക്കുന്ന വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


വയനാട്ടിൽ വയോധികനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ജയമ്മ മരണപ്പെട്ടിരുന്നു. ഇതോടെ തനിച്ചായിരുന്നു താമസം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയല്‍വാസികള്‍ മുരാശ വള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദീര്‍ഘകാലമായി കേരളത്തിലാണ് താമസിക്കുന്നതെങ്കിലും ഇദ്ദേഹം മലയാളി അല്ലെന്ന വിവരങ്ങള്‍ ഉണ്ട്. അതിനാല്‍ തന്നെ മുരാശ വള്ളിയുടെ മറ്റു ബന്ധുക്കളെ വിവരം അറിയിക്കാനുള്ള നടപടികള്‍ അധികൃതര്‍ എടുക്കും

أحدث أقدم