റെഗുലേറ്ററിലെ ചോർച്ചയറിഞ്ഞില്ല; സിലിണ്ടറിൽ നിന്ന് തീ പടർന്നു; ഓംലെറ്റ് ഉണ്ടാക്കാൻ ശ്രമിച്ച പത്തുവയസ്സുകാരിയ്ക്ക്..


റെഗുലേറ്ററിലെ ഗ്യാസ് ചോർച്ച ശ്രദ്ധിക്കാതെ അടുപ്പ് കത്തിച്ച പത്തുവയസ്സുകാരിയ്ക്ക് പൊള്ളലേറ്റു. ചൂർണിക്കരയിൽ താമസിക്കുന്ന ഇതരസംസ്ഥാന ദമ്പതികളുടെ മകൾ ഖദീജയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

വീട്ടുകാർ നൽകുന്ന വിവരമനുസരിച്ച്, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കുട്ടി തനിയെ ഓംലെറ്റ് ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. റെഗുലേറ്ററിലെ തകരാർ മൂലം ഗ്യാസ് പുറത്തേക്ക് വരുന്നത് കുട്ടി ശ്രദ്ധിച്ചിരുന്നില്ല. ലൈറ്റർ ഉപയോഗിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. തായിക്കാട്ടുകര സ്കൂളിലെ വിദ്യാർത്ഥിനിയായ ഖദീജ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഏതാനും നാളുകളായി സ്കൂളിൽ പോകാറില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

Previous Post Next Post