വിഷുത്തലേന്ന് ഗോള്‍ഡന്‍ ഷോക്ക്… സ്വര്‍ണവില കുതിച്ചു… ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍


        
രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതോടെ സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ്ണവില എത്തിനിൽക്കുന്നത്. പവന് ഒറ്റയടിക്ക് 1,080 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണം, ഒരു പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് മാത്രം 135 രൂപ വര്‍ധിച്ചു.

രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,700 ഡോളറിന് മുകളിൽ തുടരുന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക പ്രസ്താവനകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് നിരക്ക്.

വിഷു, അക്ഷയതൃതീയ തുടങ്ങിയ വിശേഷദിവസങ്ങളും വിവാഹ സീസണും വരാനിരിക്കെ സ്വർണ്ണവില ഉയരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും വലിയ വിലമാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
Previous Post Next Post