പാമ്പാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ


പാമ്പാടി: പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി സംബന്ധിച്ച വികസന സെമിനാർ 23-02-2026 തിങ്കളാഴ്ച ഗ്രാമ പഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളിൽ. 2:00 പി.എം ന് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക്കിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യയുടെ മുൻ വിദേശവ്യാപാര ഡയറക്ടർ ജനറൽ കെ.റ്റി ചാക്കോ ഐ. എ.എസ്‌ (റിട്ട.) മുഖ്യ പ്രഭാഷണം നടത്തും. വിവിധ  രംഗങ്ങളിലെ വിദഗ്ദ്ധർ ചർച്ചയിൽ പങ്കെടുക്കും. പാമ്പാടിയുടെ സമഗ്ര വികസനത്തിന്  ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കും. സമൂഹത്തിന്റെ നാനാതുറയിലുമുള്ളവർ സെമിനാറിൽ പങ്കെടുക്കും. താങ്കൾ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും കൂട്ടി വന്ന് പങ്കെടുക്കുവാൻ ക്ഷണിക്കുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക്ക്.
أحدث أقدم