
കാറിനുള്ളിൽ യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റെ മൃതദേഹത്തിന് സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ഇരുവരുടെയും മരണം വെടിയേറ്റെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. കാറിൽ നിന്ന് വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ പിന്നിലെ കാരണം വ്യക്തമാക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.