ഫ്ലൈഓവറിൽ പാർക്ക് ചെയ്ത കാറിൽ മൂന്ന് പേർ മരിച്ച നിലയിൽ

        

ഫ്ലൈഓവറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്ന് പേർ മരിച്ച നിലയിൽ. ഡൽഹിയിലെ പീരാഗഡി ഫ്ലൈഓവറിലാണ് കാറിനുള്ളിൽ ഒരു സ്ത്രീയെയും രണ്ടു പുരുഷന്മാരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി സ്ഥലത്തുനിന്നും മാറ്റി. അതേസമയം മരിച്ചവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
أحدث أقدم