അകലക്കുന്നത്ത് വികസന സെമിനാര്‍ നടത്തി



അകലക്കുന്നം- അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തെ വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന വികസനസെമിനാര്‍ അഡ്വ.ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ് അധ്യക്ഷനായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി സ്വാഗതവും,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഭിലാഷ് കെ കരട് പദ്ധതി വിശദീകരണം നടത്തി.പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെയ്ജി പാലയ്ക്കലോടി മുഖ്യപ്രഭാഷണം നടത്തി.ആശംസകള്‍ നേര്‍ന്നുകൊണ്ട് ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ.അഭിലാഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ബിജു എബ്രഹാം,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മാത്യു എബ്രഹാം,പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗകമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിജോ ജോസഫ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍കുമാര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷാന്റി ബാബു,ജ്യോതി ബാലകൃഷ്ണന്‍, വാര്‍ഡ്‌മെമ്പര്‍മാരായ ഉഷ ഷാജി,ഗിരിജ രാജന്‍,എം എസ് രാജു, ഡാന്റി എം ജോസ്,ഷിന്റോ മാത്യു, ജോബി ജോമി,റീനാ ബാബുസൗമ്യ കെ നായര്‍,കെ കെ രഘു,ജാന്‍സി ബാബു,സി പി ഐ പ്രതിനിധി അഡ്വ.റ്റി. പി പ്രദീപ്കുമാര്‍ മറ്റ് വിവിധ രാഷ്ടീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ സെമിനാറില്‍ സംസാരിച്ചു.

Previous Post Next Post