ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധും , ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൃഥ്വിരാജിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
ഇടിവള കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പൃഥ്വിരാജിന്റെ തലയ്ക്ക് പരിക്കേറ്റു. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൃഥ്വിരാജിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടതായാണ് വിവരം.
എന്നാല്‍ വഴങ്ങില്ലെന്ന നിലപാടാണ് രാജി പ്രസാദ് സ്വീകരിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം തുടര്‍ന്നാല്‍ രാജിവെയ്ക്കുമെന്ന് രാജി പ്രസാദ് ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.