വീണ്ടും പപ്പട ലഹള ! ഇത്തവണ അടി പൊട്ടിയത് ബാലരാമപുരത്ത്..



        

വീണ്ടും പപ്പടത്തിൻ്റെ പേരിൽ അടി. പപ്പടം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം വിവാഹപ്പന്തലിൽ വൻ സംഘർഷത്തിന് കാരണമായി. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപമുള്ള നീറമൺകുഴിയിലെ ഓഡിറ്റോറിയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സദ്യ കഴിക്കുന്നതിനിടെ പപ്പടം കിട്ടാത്തതുമായി ബന്ധപ്പെട്ട് വരൻ്റെയും വധുവിൻ്റെയും വീട്ടുകാർ തമ്മിലുണ്ടായ ചെറിയ വാക്കുതർക്കം പിന്നീട് കൂട്ടത്തിൽ കലാശിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് മാറനല്ലൂർ, നരുവാമൂട് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇരുഭാഗവും പരാതി തയ്യാറായില്ല. സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Previous Post Next Post