ശബരിമല തീർത്ഥാടകരെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ ഡ്രൈവർ സജികുമാർ മോശമായാണ് പെരുമാറിയതെന്ന് സംഘത്തിലുണ്ടായിരുന്ന ഒരാൾ




ശബരിമല തീർത്ഥാടകരെ രാത്രി ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ഡ്രൈവർ സജികുമാർ മോശമായാണ് പെരുമാറിയ തെന്ന് സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. കണ്ടക്ടർ യാത്രക്കാരുടെ ആവശ്യത്തിനൊപ്പമാണ് നിന്നതെന്നും സംഘത്തിലുണ്ടായിരുന്ന രതീഷ് പറഞ്ഞു.

സ്ത്രീകളായ തീർത്ഥാടകരെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടെന്ന പരാതിയിൽ ഗതാഗത വകുപ്പ് കടുത്ത നടപടിയാണ് എടുത്തത്. കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ എൻ സജികുമാറിനെ പിരിച്ചുവിടുകയും , കണ്ടക്ടർ പ്രേം സുതനെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. വയോധികരും, കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ഈ ദുരനുഭവമുണ്ടായത്.


أحدث أقدم