കണ്ണൂരിൽ ഡി.സി.സി ഓഫിസിന് നേരെ ആക്രമണം.. കോൺഗ്രസ്-ഇടത് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടൽ



        

കണ്ണൂർ നഗരത്തിൽ ഡി.സി.സി ഓഫീസിന് മുന്നിൽ വ്യാപക സംഘർഷം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഡി.സി.സി ഓഫീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സംഘർഷം തടയാൻ പോലീസ് ഓഫീസ് കവാടം അടച്ചെങ്കിലും, മതിൽ ചാടിക്കടന്ന് അകത്തുകയറാൻ ഇടതുപക്ഷ പ്രവർത്തകർ ശ്രമിച്ചത് വലിയ പോർവിളികൾക്ക് കാരണമായി.

ഗെയ്റ്റ് തുറന്നിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയറി വരാൻ വെല്ലുവിളിച്ചു. ഇതിനിടെ വീണ്ടും കല്ലേറുണ്ടായി. കല്ലേറിൽ കെഎസ്‌യു നേതാവ് ഫർഹാൻ മുണ്ടേരിക്കാണ് പരുക്കേറ്റു. ഇരു വിഭാഗത്തിലെയും പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തമ്മിൽ പോർവിളി തുടർ‌ന്നു

Previous Post Next Post