കെ.എസ്.എസ്.പി.യു.പള്ളം ബ്ളോക്ക് സമ്മേളനം ജവഹർ ബാലഭവൻ ആഡിറ്റോറിയത്തിൽ നടന്നു



കോട്ടയം. കെ.എസ്.എസ്.പി.യു.പള്ളം ബ്ളോക്ക് സമ്മേളനം ജവഹർ ബാലഭവൻ ആഡിറ്റോറിയത്തിൽ നടന്നു.ബ്ളോക്ക് പ്രസിഡണ്ട് പി പി പത്മനാഭൻ പതാക ഉയർത്തി.പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പ്രഭാകരൻ നായർ ഉത്ഘാടനം ചെയ്തു.ബ്ളോക് ജോയിൻ്റ് സെക്രട്ടറി എ.മുഹമ്മദ് അനുശോചനപ്രമേയം അവതരിപ്പിച്ചു.വൈസ്പ്രസിഡണ്ട് റ്റിവി മോഹൻകുമാർ സ്വാഗതംപറഞ്ഞു

.ജില്ലാസെക്രട്ടറി കെ.കേശവൻ സംഘടനാ രേഖ അവതരിപ്പിച്ചു.ബ്ളോക്ക് സെക്രട്ടറി സി.റ്റി.ജോൺ റിപ്പോർട്ടും ട്രഷറർ കെ എസ് വാസവൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിൽ വിജയിച്ച  യൂണിയൻ പനച്ചിക്കാട് യൂണിറ്റ് കമ്മറ്റി അംഗവും പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പിസി ബെഞ്ചമിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് എം പ്രഭാകരൻനായർ മെമൻ്റോ നല്കി ആദരിച്ചു.വരണാധികാരി യൂണിയൻ ജില്ലാ കമ്മറ്റി അംഗം തോമസ് വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി. കെ.എം.മുഹമ്മദ്(പ്രസിഡണ്ട്),പി.പി.പത്മനാഭൻ(സെക്രട്ടറി),എംഎസ് രാധാകൃഷ്ണൻ നായർ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.വൈസ്പ്രസിഡണ്ട് കെ രാംദാസ് നന്ദിപറഞ്ഞു.
Previous Post Next Post