നെടുംകുന്നം .പഞ്ചായത്തിലെ :8-ാം വാർഡ് നെടുമണ്ണിയിലെ മ്ലാമല കുന്നിൻചരുവിലെ മണ്ണെടുപ്പിനെതിരെ പരാതിയുമായി പ്രദേശവാസികൾ. കോവേലി മുതൽ ശാസ്താംകാവ് വരെയുള്ള റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് 200 അടി ഉയർന്ന് കിടക്കുന്ന സ്ഥലത്താണ് മണ്ണെടുപ്പ്. സ്ഥലത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലായി താമസി ക്കുന്ന 42 കുടുംബങ്ങളാണു നെടുംകുന്നം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്
നെടുംകുന്നം മൂന്നും അഞ്ചും സെന്റ് വീതം സ്‌ഥലമുള്ള പട്ടിക ജാതിക്കാരും മറ്റു വിഭാഗങ്ങളുമായി മേഖലയിൽ 120 പേർ താമസിക്കുന്നുണ്ടെന്നും ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയിൽ കുന്നിൻചെരുവിൽ നിന്നു ഒഴുകിയെത്തുന്ന വെള്ളമാണ് ഏക ആശ്രയമെന്നും ഇവർ പറയുന്നു. ഒപ്പം മേഖലയിലെ 85 കുടുംബ ങ്ങളുടെ കുടിവെള്ള പദ്ധതി ജല നിധിയുടെ ജലസംഭരണിയും പൈപ്പ് ലൈനുകളും നിർദിഷ്ട സ്ഥലത്തിന്റെ മുകൾ ഭാഗത്താണുള്ളത്.
ഇവിടെ നിന്നും മണ്ണു നീക്കം ചെയ്യുന്നതോടെ കുടിവെള്ളം ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ സ്ത്രോതസ്സ് ഇല്ലാതാകുമെന്നും ഭൂമിയുടെ സന്തുലനാവസ്ഥ മാറി പ്രകൃതി ദുരന്തം ഉണ്ടാകുമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ജനജീവിതത്തിന് ഭീഷണിയായ മണ്ണെടുപ്പ് തടയണമെന്ന് ഇവർ ആവശ്യപ്പെട്ടു
അതേ സമയം നെടുംകുന്നം ഗ്രാമ പഞ്ചായത്തിൽ മണ്ണ് മാഫിയ നിവരധിസ്ഥലങ്ങൾ നോട്ടം ഇട്ട് വച്ചിരിക്കുകയാണ് ,
ഇവയിൽ പലതും ഏക്കറ് കണക്കിന് സ്ഥലം ആണ് ഉള്ളത് സ്ഥലം വാങ്ങി വീട് വയ്ക്കാൻ സ്ഥലം അളവ് തിരിച്ച് വിൽക്കുന്ന കച്ചവട തന്ത്രത്തിൻ്റെ മറവിൽ ആണ് പല സ്ഥലത്തും അധികാരികളുടെയും ,ജനങ്ങളുടെയും കണ്ണിൽ പൊടിയിട്ട് മണ്ണ് എടുപ്പ് നടക്കുന്നത്
കഴിഞ്ഞ കുറച്ച് കാലം മുമ്പ് പാമ്പാടി ആലാംമ്പള്ളിയിലും സമാന സംഭവം അരങ്ങേറിയിരുന്നു പാമ്പാടിക്കാരൻ ന്യൂസ് വാർത്തയെ തുടർന്ന് ഈ അനധികൃത മണ്ണെടുപ്പ് നിർത്തി വയ്ക്കുകയും ചെയ്തിരുന്നു