
മാരാമണ്‍ കണ്‍വെന്‍ഷനെ വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്
ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം 12 നാണ് 24 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്കിന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്.
തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലാളി ദ്രോഹ-ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയര്‍ത്തിയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.