പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;മധ്യവയസ്‌കൻ പിടിയിൽ




കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കക്കാട് സ്വദേശി ബദരിയാ ഹൗസില്‍ ബഷീര്‍(50) ആണ് പിടിയിലായത്. കോഴിക്കോട് നഗരത്തിലാണ് സംഭവമുണ്ടായത്.എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്. പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ ഇയാള്‍ കുട്ടിയുമൊത്ത് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പിന്നീട് ട്യൂഷന്‍ ക്ലാസില്‍ വച്ച് കുട്ടി വിവരം അധ്യാപികയോട് പറഞ്ഞു. ടീച്ചര്‍ രക്ഷിതാക്കളെ ബന്ധപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ടൗണ്‍ പോലീസ് കോഴിക്കോട് ബീച്ചില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.ഇന്‍സ്‌പെക്ടര്‍ സജീഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ സജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ റിമാന്റ് ചെയ്തു
Previous Post Next Post