കുമരകത്തെ പാരഡൈസ് റിസോർട്ടിന്റെനീന്തൽ കുളത്തിൽ എട്ടു വയസുകാരന് ദാരുണാന്ത്യം...നീന്തൽകുളത്തിൽ നിരീക്ഷണത്തിനായി ഗാർഡിനെ നിയമിക്കണമെന്ന നിർദ്ദേശം പാലിച്ചിട്ടില്ലെന്നും 20 മിനിട്ട് കുട്ടി മുങ്ങി കിടന്നിട്ടും രക്ഷകർത്താക്കളോ റിസോർട്ട് അധികൃതരോ അറിഞ്ഞില്ലെന്നതും വിരൽ ചൂണ്ടുന്നത് സുരക്ഷവീഴ്ച്ചയെന്ന് ആക്ഷേപം




 കുമരകം: കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ കുളിക്കുന്നതിനിടയിൽ എട്ടു വയസ്സുകാരൻ മുങ്ങി മരിച്ചു. മലപ്പുറം സ്വദേശി നൂഹ ഹൗസിൽ നജീബിന്റെ മകൻ നൊഹാൻ ആണ് മരിച്ചത്. ഇന്ന് നാലുമണിയോടെയായിരുന്നു സംഭവം.. ഒരു കുടുംബത്തിലെ  29 പേര് അടങ്ങുന്ന സംഘം 
മലപ്പുറം വേങ്ങരയിൽ നിന്നുമാണ് ഇന്ന് ഉച്ചയോടെ കുമരകത്ത് എത്തിയത്. 
സംഘത്തിലെ 10 -ലധികം ആളുകൾ  നീന്തൽ കുളത്തിൽ ഉണ്ടായിരുന്നപ്പോഴാണ് നൊഹാന്റെ ദാരുണാന്ത്യം . കുട്ടിയെ ബന്ധുക്കൾ കുമരകം എസ് എച്ച് മെഡിക്കൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റിസോർട്ടുകൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണം ഉണ്ട് . നീന്തൽകുളത്തിൽ നിരീക്ഷണത്തിനായി ഗാർഡിനെ നിയമിക്കണമെന്ന നിർദ്ദേശം പാലിച്ചിട്ടില്ലെന്നും 20 മിനിട്ട് കുട്ടി മുങ്ങി കിടന്നിട്ടും രക്ഷകർത്താക്കളോ റിസോർട്ട് അധികൃതരോ അറിഞ്ഞില്ലെന്നതും വിരൽ ചൂണ്ടുന്നത് സുരക്ഷ വീഴ്ചയിലേക്കാണ്. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


Previous Post Next Post