മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് മുങ്ങി…. മദ്രസാ അധ്യാപകൻ പിടിയിൽ….



മദ്രസയിൽ പഠനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴുവർഷത്തോളം ഒളിവിലായിരുന്ന അധ്യാപകനെ അറസ്റ്റുചെയ്തു. പുന്തുറ പുത്തൻപളളിക്ക് സമീപം പള്ളിത്തെരുവിൽ ഷക്കീർഖാനെ (42) ആണ് അറസ്റ്റുചെയ്തത്.പ്രതി പള്ളിത്തെരുവിൽ നടത്തിയിരുന്ന സ്വകാര്യ മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി മൂന്നാംക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു സംഭവമെന്നും പൂന്തുറ പോലീസ് പറഞ്ഞു. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലായിരുന്നു പീഡനവിവരം പറഞ്ഞത്.



Previous Post Next Post