ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കി.. ചോദ്യം ചെയ്ത എസ്ഐയെ മർദ്ദിച്ച് സിപിഐഎം ലോക്കൽ സെക്രട്ടറി



        

തിരുവനന്തപുരം വെള്ളറടയിൽ എസ്ഐയെ മർദ്ദിച്ച് സിപിഐഎം ലോക്കൽ സെക്രട്ടറി. വെള്ളറട സിപിഐഎം ലോക്കൽ സെക്രട്ടറി പ്രദീപാണ് മർദ്ദിച്ചത്. മുഖത്തടക്കം പരിക്കേറ്റ വെള്ളറട എസ്ഐ അഭിജിത്ത് ചികിത്സയിലാണ്. ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്ഐയെ മർദ്ദിച്ചത്.

സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എസ്ഐയുടെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്

Previous Post Next Post