കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല വിഴുങ്ങി; യുവതി പിടിയില്‍



മലപ്പുറം: സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കില്‍ നിന്നാണ് മാല മോഷ്ടിച്ചത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ മാലയാണിത്. കുഞ്ഞിനെ സമീന ലാളിക്കുന്നത് മാതാപിതാക്കള്‍ കണ്ടിരുന്നു.
Previous Post Next Post