കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 1,18,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയാണ് വില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. ഉച്ചയോടെ വില കുറഞ്ഞ് 1,18,080 രൂപയിലേക്ക് താഴ്ന്നിരുന്നു.