
കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് അപകടം. അധ്യാപികയ്ക്ക് പരിക്കേറ്റു. മുക്കം നഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണം അടർന്നു വീഴുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് 3 തുന്നലുണ്ട്. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം നടന്നത്