പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ.

തിരുവനന്തപുരം: പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം. കിരണുമായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതെത്തുടർന്നു കിരൺ അടക്കം 4 പേർക്കെതിരെ കേസെടുത്തു. ഇതിൻ്റെ വിഷമത്തിലായിരുന്നു കിരൺ. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്. ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ചാലേ അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.

أحدث أقدم