ആലപ്പുഴ : നിർമ്മതാവ് എൻ എം ബാദുഷ ബിജെപിയിൽ ചേരുമെന്ന് സൂചന. ഒരു ദേശീയ രാഷ്ട്രയ പാര്‍ട്ടിയിലേക്ക് ചേക്കേറാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുള്ള ബാദുഷയുടെ പരാമര്‍ശമാണ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ സജീവമാക്കിയത്. ചര്‍ച്ചകൾ നടക്കുന്നുണ്ടെന്നും സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ബാദുഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. താൻ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളാണെന്നും, പിതാവ് അരൂർ മണ്ഡലം പ്രസിഡന്‍റും ,അരൂർ പഞ്ചായത്ത് പ്രസിഡന്‍റും ആയിരുന്നുവെന്നും ബാദുഷ പറഞ്ഞു. താൻ പണ്ട് യൂത്ത് കോൺഗ്രസിൽ സജീവമായിരുന്നുവെന്നും ബാദുഷ കൂട്ടിച്ചേർത്തു.