സ്വര്‍ണക്കൊള്ളയില്‍ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.




സ്വര്‍ണക്കൊള്ളയില്‍ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ശ്രീകോവിലിന് മുന്നിലെ സ്വര്‍ണപ്പാളികള്‍ പോറ്റി അടക്കമുള്ള പ്രതികള്‍ മാറ്റിയോ എന്നതില്‍ ഇന്ന് എസ് ഐ ടി ഇന്ന് വ്യക്തത ഉണ്ടാക്കും.

വി എസ് എസ് സി യിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോര്‍ട്ട് എസ് ഐ ടി തയ്യാറാക്കിയിരുന്നു. ആദ്യ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോര്‍ട്ട് വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. 

കടകംപള്ളി, അടൂര്‍ പ്രകാശ് അടക്കമുള്ളവരെ ചോദ്യംചെയ്തതിന്റെ അടക്കം ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങളും കോടതിക്ക് കൈമാറും.

അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഹൈക്കോടതി നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്വാഭാവിക ജാമ്യം തേടി എന്‍ വാസു ഇന്ന് അപേക്ഷ നല്‍കുമെന്നും വിവരമുണ്ട്. ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹര്‍ജിയിലും ഇന്ന് വാദം നടക്കും.
أحدث أقدم