റെയിൽവെ സ്‌റ്റേഷനിലെ സി സി ടിവി ദൃശ്യങ്ങൾ ആർ പി എഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദിക്കുന്ന ദൃശ്യങ്ങളൊന്നും ഇതിലില്ല.
മന്ത്രിക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്‌ഞാതർ തീയിട്ടു. അർധരാത്രിയോടെയാണ് സംഭവം.
കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. ഫയർഫോഴ്‌സ് സംഘം സ്‌ഥലത്തെത്തി തീയണച്ചു. പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
സംസ്‌ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്‌സ് ബോർഡുകളും സി പി എം നശിപ്പിക്കുന്നത് തുടരുകയാണ്.