പുതുപ്പള്ളി നിയോജകമണ്ഡല ഹെൽത്തി കേരള ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങ് ഇന്ന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു.


പാമ്പാടി: പുതുപ്പള്ളി നിയോജകമണ്ഡല ഹെൽത്തി കേരള ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങ് ഇന്ന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. പുതുപ്പള്ളി  എം എൽ എ  ചാണ്ടി ഉമ്മൻ  ചടങ്ങ് ഉദ്ഘാടനം ചെയ്തു.   പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സിജു കെ ഐസക്  ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് പാമ്പാടി 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജയ്ജി പാലക്കലോടിയാണ്.
 ഹെൽത്തി കേരള ക്യാമ്പയിൻ സന്ദേശം കോത്തല ഗവ ആയുർവേദ ആശുപത്രിയിലെ ചാർജ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അരുൺ കുമാർ നൽകി. കോട്ടയം ജില്ലാ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ വിഷയ അവതരണം നടത്തി.  

ജില്ലാ പഞ്ചായത്ത് മെമ്പർ  ഉഷാകുമാരി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  മേരിക്കുട്ടി മാർകോസ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാബു പുതുപ്പറമ്പിൽ , അയർക്കുന്നം പഞ്ചായത്ത് മെമ്പർ  ടോoസൺ ചക്കുപാറ, മീനടം ഗവ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ലൗലി ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ക്യാമ്പയിനോടനുബന്ധിച്ച്  പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് കമ്മ്യൂണിറ്റി ഹാൾ വരെ വാക്കതോൺ നടത്തി. പാമ്പാടി പോലീസ് സ്റ്റേഷൻ  
SHO ശ്രീ ബിബിൻ ചന്ദ്രൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ ഉൾപ്പെടെ 
100 ഓളം പേർ വാക്കത്തോണിൽ പങ്കെടുത്തു.


100പേർക്കോളം സൗജന്യമായി ജീവിതശൈലി രോഗനിർണയ രക്തപരിശോധന നടത്തി.


40-ലധികം ഹെൽത്തി ഫുഡ് വിഭവങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനവും അവയുടെ റെസിപ്പികളും അവതരിപ്പിച്ചു. മികച്ച രീതിയിൽ ഫുഡ് എക്സ്പോ നടത്തിയ ജീവനക്കാരെ എം എൽ എ പ്രത്യേകം അഭിനന്ദിച്ചു. സാധിക്കുമെങ്കിൽ അടുത്ത വർഷം മണ്ഡലത്തിൽ ആരോഗ്യകരമായ ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വകുപ്പുമായി ചേർന്ന് ആയുർ കഫേ തുടങ്ങുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

• ബോധവൽക്കരണ ക്ലാസ്:
ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് മെഡിക്കൽ ഓഫീസർ (ആയുർകർമ,NAM, ജിഎഡി പുതുപ്പള്ളി) ഡോ. സാനിമോൾ എം ക്ലാസ് എടുത്തു.
• യോഗാ പ്രദർശനം:
പുതുപ്പള്ളി ഗവ ആയുർവേദ ഡിസ്പെൻസറിയിലെ 6 യോഗ ക്ലബിലെ 60ഓളം അംഗങ്ങൾ യോഗാ പ്രദർശനം നടത്തി . കുറ്റിക്കൽ ഗവ ആയുർവേദ 
ഡിസ്പെൻസറിയിലെ യോഗ വിദ്യാർത്ഥികൾ തെറാപ്യൂട്ടിക് യോഗ പ്രദർശനവും നടത്തി.മികച്ച രീതിയിൽ യോഗ പ്രദർശനം നടത്തിയ യോഗ ക്ലബുകൾക്ക്  എം.എൽ.എ മൊമെൻ്റോ വിതരണം ചെയ്തു.
 ഏകദേശം 150ഓളം പേർ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.
പ്രോഗ്രാം ചെയർമാനായി ഡോ. ആഷ 
എസ് -മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ആശുപത്രി, മീനടവും കൺവീനറായി ഡോ. അഞ്ജലി എസ്- മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി പുതുപ്പള്ളിയും സേവനമനുഷ്ഠിച്ചു.
أحدث أقدم