പുതുപ്പള്ളി: പുതുപ്പള്ളിയിലെ വികസന മുരടിപ്പിനെതിരെ ബിജെപി മാർച്ച് നടത്തിയപ്പോൾ അതിനിടയിലേക്ക് ഇറങ്ങിവന്ന് സംഘർഷം ഉണ്ടാക്കി വീണ ജോർജ് മോഡൽ നാടകത്തിനാണ് എംഎൽഎ ചാണ്ടി ഉമ്മൻ തയ്യാറെടുത്തത് എന്ന് ബിജെപി നേതാവ് എൻ ഹരി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
പുതുപ്പള്ളിയിലെ വികസന മുരടിപ്പിനെതിരെ എംഎൽഎ യുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനിടയിലേക്ക് ചാണ്ടി ഉമ്മൻ ഇറങ്ങി വരികയായിരുന്നു.
പുതുപ്പള്ളിയിൽ വികസനം എന്നത് വാചകം അടിയും സോപ്പിടീലും മാത്രമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇതാണ് അവസ്ഥ. എംഎൽഎ സ്ഥാനം പാരമ്പര്യമായി കിട്ടിയ ഇപ്പോഴത്തെ ജനപ്രതിനിധിയാകട്ടെ നാട്ടിലെ സംഭവവികാസങ്ങൾ വാട്‌സാപ്പിലും സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് അറിയുന്നത് എന്നും അതിനു കാരണം കൂടുതൽ സമയവും വിദേശത്താണെന്നും എൻ ഹരി പറഞ്ഞു.