ഹരിപ്പാട് ക്ഷേത്രകുളത്തിൽ ലോട്ടറി വില്പനകാരിയായ സ്ത്രീ മരിച്ച നിലയിൽ


ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രകുളത്തിൽ ലോട്ടറി വില്പനകാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കത്തിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെ വടക്കേ കുളികടവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തും. വ്യാഴാഴ്ച കാവടി സ്വാമിയായ പ്ലസ് വൺ വിദ്യാർത്ഥിയും ക്ഷേത്രക്കുളത്തിൽ വീണു മരിച്ചിരുന്നു

Previous Post Next Post