പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞെന്നാരോപിച്ച് അക്രമം; കോഴിക്കോട് ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു




കോഴിക്കോട് : പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞെന്നാരോപിച്ച് ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു. കോഴിക്കോട് പുറമേരിയിലാണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിഖിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് അടിച്ച് തകർത്തത്. കടയുടമയ്ക്കും പരിക്കേറ്റു.

രാത്രി ഏഴ് മണിയോടെ കടയിലെത്തിയ ആൾ പൊറാട്ട ആവശ്യപ്പെട്ടു. പൊറാട്ട കൊടുത്തപ്പോൾ ചൂടില്ലെന്ന് ആരോപിച്ച് കടക്കാരനെ തള്ളി മാറ്റുകയും കടയുടെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയുമായിരുന്നു. പരിക്കേറ്റ കടയുടമ സാദിഖ് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
Previous Post Next Post