
ആലപ്പുഴ: കെപിസിസി ഇന്റസ്ട്രി സെല്‍ ചെയര്‍മാന്‍ കിഷോര്‍ ബാബു കോൺഗ്രസ് വിടുന്നു. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് നല്‍കി. 1985 മുതല്‍ 40 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് കിഷോര്‍ ബാബു. രാജി പ്രഖ്യാപിക്കാനെത്തിയ കിഷോര്‍ ബാബുവിനെ ആലപ്പുഴ പ്രസ് ക്ലബില്‍ വച്ച് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അന്‍സില്‍ ജലീല്‍ തടയുന്ന സംഭവവുമുണ്ടായി. ആലപ്പുഴ പ്രസ് ക്ലബില്‍ മറ്റൊരു വാര്‍ത്താ സമ്മേളനം നടക്കുന്നതിനാല്‍ തന്റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു കിഷോര്‍ ബാബു. ഇതിനിടെയാണ് അന്‍സില്‍ ജലീല്‍ കിഷോറിനെ അനുനയിപ്പിക്കാനെത്തിയത്.