കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ഇനി റോയിയുടെ മകന്‍ രോഹിത് നയിക്കും


ബിസിനസ് പരാജയത്തെത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലായിരുന്നു അദ്ദേഹമെന്നാണ് സൂചന. ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതില്‍ കുടുംബത്തോട് അദ്ദേഹം മാപ്പപേക്ഷിക്കുന്നുണ്ട്.എന്നാല്‍ താന്‍ പോയാലും തന്റെ കമ്പനിയെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ ഒരു കാരണവശാലും വഞ്ചിക്കരുതെന്ന് റോയി പ്രത്യേകം നിര്‍ദ്ദേശിക്കുന്നു.

കാലങ്ങളായി കമ്പനിക്കൊപ്പം നില്‍ക്കുന്ന നിക്ഷേപകരെ സംരക്ഷിക്കണമെന്നും അത് പുതിയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും കുറിപ്പിലുണ്ട്. തനിക്ക് പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കമ്പനി ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കൃത്യമായ പദ്ധതിയും റോയി എഴുതിവെച്ചിട്ടുണ്ട്.

നിലവിലുള്ള എല്ലാ പ്രോജക്റ്റുകളും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ പൂര്‍ത്തിയാക്കും. റോയിയുടെ മകന്‍ രോഹിത്തും കേരളത്തിലെ ചുമതലയുള്ള ജോസഫും ചേര്‍ന്നാകും ഇനി കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ നയിക്കുക. റോയിക്ക് യാതൊരുവിധ കടബാധ്യതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണത്തിലെ ആശങ്കകള്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും , അതേസമയം, സി.ജെ. റോയിയുടെ വിയോഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കുടുംബം പറഞ്ഞു.
Previous Post Next Post