ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീനിൽ തീപിടിത്തം


        

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീനിൽ ഞായറാഴ്ച പുലർച്ചെ 1.15 ഓടെ തീപിടിത്തം ഉണ്ടായി. അടച്ചിട്ടിരുന്ന കാന്റീനിന്റെ മുകൾ ഭാഗത്ത് നിന്നാണ് തീ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നുള്ള സീനിയർ ഓഫീസർ പ്രസാദ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും ചാലക്കുടിയിൽ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

കാന്റീനിന്റെ പൂട്ടിയ വാതിൽ തകർത്ത് അഗ്നിശമന സേനാംഗങ്ങൾ അകത്തുകടന്ന് പ്രവർത്തനം ആരംഭിച്ചു. തീ​പി​ടി​ത്ത​ത്തി​ൽ മു​ക​ൾ​നി​ല​യി​ലെ ഹാ​ൾ ക​ത്തി​ന​ശി​ച്ചു. പു​ല​ർ​ച്ചെ അ​ഞ്ച് മു​ത​ൽ വൈ​കീ​ട്ട് എ​ട്ട​ര വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന്റീ​നി​ൽ അ​പ​ക​ട​സ​മ​യ​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന ഒ​രു മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

താ​ഴ​ത്തെ വാതിൽ ത​ക​ർ​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ക്കു​മ്പോ​ൾ തീ ​മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നെ​ന്ന് ഫ​യ​ർ യൂ​നി​റ്റി​ലെ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ല​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.

പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി ജോ​യ് ആ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കാ​ന്റീ​ൻ ന​ട​ത്തു​ന്ന​ത്. ജി.​എ​ച്ച് കി​ച്ച​ൻ എ​ന്ന പേ​രി​ൽ 2024 ലാ​ണ് ന​വീ​ക​രി​ച്ച കി​ച്ച​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Previous Post Next Post