എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ…




സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ. ഹിയറിങ് ഉൾപ്പടെ എല്ലാ നടപടികളും പൂർണമായി. തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിംഗ് പൂർത്തിയാക്കി. സംസ്ഥാനത്ത് ഇതുവരെ പുറത്തായത് ഇരുപത്തി എണ്ണായിരത്തിലധികം പേരാണ്.

എസ്ഐആറിൽ ഹിയറിങ് ഉൾപ്പടെ എല്ലാ നടപടികളും പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി മാറുകയാണ് ആലപ്പുഴ. രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധന പൂർത്തിയായത്. തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറ് ശതമാനം ഹിയറിങ് പൂർത്തിയാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത് ഹിയറിങ്ങിലൂടെ 28,158 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് ഇതുവരെ പുറത്തായത്.
Previous Post Next Post