അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെയുടെ അംഗീകാരം



ന്യൂഡൽഹി : അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം.

 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12. 66 കിലോമീറ്റർ ദൂരമാണ് ഇത് അനുസരിച്ച് ആദ്യഘട്ടത്തിൽ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നൽകിയതിൻ്റെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കും.

10 വർഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ – ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലി നാണ് ജീവൻ വയ്ക്കുന്നത്. . രണ്ടാം റീച്ചായി മാരാരിക്കുളം – തുറവൂർ പാത ഇരട്ടിപ്പിക്കലിൻ്റെ പുതുക്കിയ എസ്റ്റിമേറ്റും താമസിയാതെ റെയിൽവേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും.
Previous Post Next Post