മെഡി.കോളേജുകളിലെ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് സമരം നടത്തുന്നതിൽ ചർച്ചക്ക് വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യ മന്ത്രിയും ധനമന്ത്രിയും ചർച്ചയിൽ പങ്കെടുക്കും. കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഒപി ബഹിഷ്കരണം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്.