കോട്ടയം മൂലവട്ടത്ത് വീടിന് തീ പിടിച്ചു; തീ പിടിച്ചത് മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപത്തെ വീട്; വീടിന് വീട്ടുമയുടെ മകൻ തീ വച്ചതെന്ന് ആരോപണം

കോട്ടയം: മൂലവട്ടത്ത് വീട തീ പിടിച്ച് കത്തി നശിച്ചു. മൂലവട്ടം കുറ്റിക്കാട് ക്ഷേത്ത്രതിനു സമീപം പുത്തൻപറമ്പിൽ ബിജുവിന്റെ വീടാണ് കത്തി നശിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടിൽ നിന്നും തീയും പുകയും ഉയർന്നത്. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം അഗ്നിരക്ഷാ സേനാ യൂണിറ്റിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്ന് അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് തീ നിയന്ത്രിക്കാൻ സാധിച്ചത്. വീടിനുള്ളിലെ സാധനങ്ങൾ എല്ലാം കത്തി നശിച്ചിട്ടുണ്ട്. വീട്ടുടമയുടെ മകൻ വീടിന് തീ വച്ചതാണ് എന്ന് നാട്ടുകാർ ആരോപിച്ചു.
Previous Post Next Post