വിജയപുരം ശ്രീനാരായണഗുരുദേവ ശാസ്താ ക്ഷേത്ര പുന:പ്രതിഷ്ഠയും തിരുവുത്സവവും ഞാറയ്ക്കൽ: വിജയപുരം 1306-ാം നമ്പർ എസ്. എൻ.ഡി.പി.ശാഖായോഗത്തിലെ ശ്രീനാരായണഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും അഷ്ടബന്ധ നവീകരണവും സഹസ്രകലശവും 12-മത് തിരുവുത്സവവും ഫെബ്രുവരി 15 മുതൽ 24 വരെ നടക്കും. ഫെബ്രുവരി 15 പുനഃപ്രതിഷ്ഠ ചടങ്ങ് ഒന്നാം ദിവസം വൈകുന്നേരം 6.30 ന് യഞ്ജശാലയിൽ ദീപപ്രോജ്വലനം. 6.45 ന് ദീപാരാധന 7 ന് ആചാര്യവരണം. 16 ന് രണ്ടാം ദിവസം രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം 8 ന് മഹാമൃത്യുഞ്ജയഹോമം 10.30 ന് കലശാഭിഷേകം 12 ന് പ്രസാദമൂട്ട് വൈകിട്ട് 5.30ന് ഭഗവത്സേവ, മഹാസുദർശന ഹോമം 6.30ന് ദീപാരാധന 6.45 ന് തൃഷ്ടുപ് ഹോമം 8.30 ന് അന്നദാനം
ഫെബ്രുവരി 17 മൂന്നാം ദിവസം രാവിലെ 6 ന് ത്രികാല ഭവഗത് സേവ 7 ന് വിഷ്ണു സഹസ്രനാമാർച്ചന 10.30 ന് കലശാഭിഷേകം 12 ന് പ്രസാദമൂട്ട് വൈകുന്നേരം 5.30ന് ലളിതാസഹസ്രനാമാർച്ചന 6.30ന് ദീപാരാധന 8.30 ന് അന്നദാനം ഫെബ്രുവരി 18 നാലാം ദിവസം രാവിലെ 6 ന് ഗായത്രി ഹോമം 8 ന് ബിംബശുദ്ധി ക്രിയാദികൾ 10 ന് ചതയപൂജ 12 ന് പ്രസാദമൂട്ട് വൈകുന്നേരം 6.30ന് ദീപാരാധന 6.45 ന് വാസ്തുകലശം 8.30 ന് അന്നദാനം ഫെബ്രുവരി 19 അഞ്ചാം ദിവസം രാവിലെ 6 ന് സൂക്തജപം 6.30ന് ശുദ്ധികലശപൂജ 10.30 ന് ശുദ്ധികലശാഭിഷേകം 12 ന് പ്രസാദമൂട്ട് വൈകുന്നേരം 5.30ന് ദ്രവ്യഹോമം 6 ന് നെയ് വിളക്ക് 6.30ന് ദീപാരാധന 6.45 ന് പ്രതിഷ്ഠാ ഹോമം 8 ന് സമംഗള പൂജ 8.30 ന് അന്നദാനം
ഫെബ്രുവരി 20 ന് ആറാം ദിവസം രാവിലെ 5.30ന് പ്രസന്ന പൂജ, അഷ്ടബന്ധ പൂജ 11.30 ന് പുന:പ്രതിഷ്ഠ, ജീവകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, സഹസ്രകലശാഭിഷേകം താന്ത്രികാചാര്യൻ: ബ്രഹ്മശ്രീ കോത്തല കെ.വി.വിശ്വനാഥൻ തന്ത്രി ഉച്ചയ്ക്ക് 1.30 ന് മഹാപ്രസാദമൂട്ട് ഫെബ്രുവരി 20 ഒന്നാം ഉത്സവം രാവിലെ 8.30 ന് കൊടി, കൊടിക്കയർ ഘോഷയാത്ര വൈകുന്നേരം 6 നും 6.25 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കോത്തല കെ.വി.വിശ്വനാഥൻ തന്ത്രിയുടെയും മേൽശാന്തി പള്ളിപ്പുറം സുമേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് 6.30ന് ദീപാരാധന 7 ന് തിരുവുത്സവ സമ്മേളനം കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും.ശാഖായോഗം പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ ജോയിൻ്റ് കൺവീനർ വി.ശശികുമാർ വിദ്യാഭ്യാസ അവാർഡ് വിതരണവും യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ മുഖ്യ പ്രസംഗവും സുപ്രസിദ്ധ ചലച്ചിത്ര താരം പ്രേം പ്രകാശ് കലാപരിപാടികളുടെ ഉദ്ഘാടനവും നിർവ്വഹിക്കും.യോഗത്തിൽ യൂത്ത്മൂവ്മെൻ്റ് യൂണിയൻ കൗൺസിലർ റ്റി.എൻ.നിശാന്ത്, നിയുക്ത യൂണിയൻ കമ്മിറ്റി മെമ്പർ വി.എസ്.വിനോദ് ,വനിതാസംഘം യൂണിറ്റ് പ്രസിഡൻ്റ് ബിജി സജീവ്, യൂത്ത്മൂവ്മെൻ്റ് യൂണിറ്റ് പ്രസിഡൻ്റ് അനന്തു കെ.പുഷ്കരൻ എന്നിവർ പ്രസംഗിക്കും.ശാഖായോഗം സെക്രട്ടറി പി.എസ്.ഗിരീഷ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ബിനു പി.മണി കൃതഞ്ജതയും പറയും. 9 ന് ടീം ദ്യുതിതാളം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി 9 ന് കൊടിയേറ്റ് സദ്യ ഫെബ്രുവരി 21 ന് രണ്ടാം ഉത്സവം രാവിലെ 8ന് നീരാഞ്ജനം 9ന് വില്വമന്ത്രാർച്ചന, അഷ്ടാഭിഷേകം ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട് വൈകിട്ട് 6ന് നീരാഞ്ജനം 6.30ന് ദീപാരാധന 7.30 ന് ശാഖാംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ 8.30 ന് അന്നദാനം ഫെബ്രുവരി 22 ന് മൂന്നാം ഉത്സവം രാവിലെ 9 ന് നവഗ്രഹ പൂജ 11 ന് കലശാഭിഷേകം 12 ന് പ്രസാദമൂട്ട് വൈകുന്നേരം 5.30ന് ഭഗവത് സേവ6.30ന് ദീപാരാധന 7.30 ന് കോട്ടയം സ്നേഹക്കൂട് കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർ അവതരിപ്പിക്കുന്ന മധുരം വയോജനം 8.30 ന് അന്നദാനം ഫെബ്രുവരി 23 ന് നാലാം ഉത്സവം രാവിലെ 9 ന് ദ്വാദശ നാമാർച്ചന, പഞ്ചവിംശതി കലശം, കലശാഭിഷേകം 12 ന് പ്രസാദമൂട്ട് വൈകുന്നേരം 6.30ന് ദീപാരാധന 7.30 ന് മാങ്ങാനം ഗൗരീശങ്കരം അവതരിപ്പിക്കുന്ന തിരുവാതിരകളി 8 ന് വേദ എസ്.കല്യാണി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ 8.30 ന് അന്നദാനം ഫെബ്രുവരി 24 ന് അഞ്ചാം ഉത്സവം രാവിലെ 6.30 ന് സുകൃത ഹോമം 8 ന് പന്തീരടിപൂജ 9 ന് ശതകലശപൂജ 12 ന് മഹാപ്രസാദമൂട്ട് 4.30ന് താലപ്പൊലി ഘോഷയാത്ര 6.30ന് താലം അഭിഷേകം, ദീപാരാധന 8 ന് കോട്ടയം സരസ് കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള 8.15ന് തൃക്കൊടിയിറക്ക് 8.30 ന് അന്നദാനം