വെഞ്ഞാറമൂട് കൂട്ടക്കൊല; ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല


വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല. നിയമവിദഗ്‌ധന്‍ അടങ്ങിയ സെൻസർ ബോർഡ് കമ്മിറ്റി ചിത്രം കണ്ടു. ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നൽകാൻ ശുപാർശയായി.സെൻസർ ബോർഡ് ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നും റിലീസ് തടയണം എന്നും ആവശ്യപ്പെട്ട് അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കൾ പൂർണമായും അവഗണിച്ചുവെന്നും അഫാൻറെ പിതാവ് പറഞ്ഞു. മിണ്ടാൻ പോലും ഒരു ബന്ധുവും വരാറില്ലെന്നും നാട്ടുകാരും ജമാഅത്തുമാണ് ഏക ആശ്രയമെന്നും അബ്ദുൾ റഹീം മാധ്യമങ്ങളോട്  പ്രതികരിച്ചു. കടക്കൽ ചിതറയിൽ പച്ചക്കറിക്കട നടത്തിയാണ് ഇപ്പോൾ ജീവിക്കുന്നത്. കടയിൽ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പമാണ് 

Previous Post Next Post