കയർ കെട്ടി കൂടടക്കം കടത്തി, മോഷണം വിളവെടുപ്പിന് തൊട്ടുമുമ്പ്… തേനീച്ചക്കൂടുകൾ കാണാതാകുന്നതിൽ…


മലയോര മേഖലയിലെ തേനീച്ച കർഷകരെ പ്രതിസന്ധിയിലാക്കി വൻ മോഷണം. തിരുവമ്പാടിയിലും സമീപ പ്രദേശങ്ങളിലുമായി വിളവെടുപ്പിന് തയ്യാറായ നൂറിലധികം തേനീച്ചക്കൂടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടിക്കപ്പെട്ടത്. പുന്നക്കൽ സ്വദേശി ജസ്റ്റിൻ, ചുണ്ടത്തുമ്പൊയിൽ ജോസ് തുടങ്ങിയ നിരവധി കർഷകരുടെ ഉപജീവനമാർഗമാണ് ഇതിലൂടെ ഇല്ലാതായത്.

തേനീച്ച വളർത്തലിൽ വൈദഗ്ധ്യമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ കയറുകൾ ഉപയോഗിച്ചാണ് കൂടുകൾ കടത്തിക്കൊണ്ടുപോയിരിക്കുന്നത്. കർഷകരുടെ പരാതിയിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

أحدث أقدم