ജീവിതത്തില്‍ അങ്ങേയറ്റം ആഗ്രഹിക്കുന്നത് അത് മാത്രമാണ്, നെഞ്ചത്ത് കൈവെച്ച് പറയാം അതിനപ്പുറം ഒരു ആഗ്രഹവുമില്ല; സുരേഷ്‌ഗോപി


ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പദവിയാണ് ജീവിതത്തില്‍ അങ്ങേയറ്റം ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിനപ്പുറം ഒരു ആഗ്രഹവുമില്ല. അതിനെ പുച്ഛത്തോടെ കാണരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ജീവിതത്തില്‍ അങ്ങേയറ്റം മോഹിക്കുന്നത് 365 ദിവസവും ഗുരുവായൂരമ്പലത്തിനുള്ളില്‍ ആധികാരികമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പദവിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നെഞ്ചത്ത് കൈവെച്ച് പറയാം. അതിനപ്പുറം ഒരു ആഗ്രഹവുമില്ല. അത്രേയുള്ളൂ. അതിനെ പുച്ഛത്തോടെ കാണാതെ. മതപരമായിപോലും എന്നെ ആക്രമിക്കുന്നുണ്ട്. ഹിന്ദുവായതില്‍ ആരും ചോദിക്കുന്നില്ല’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

 രാഷ്ട്രീയത്തില്‍ തന്നെ മുന്നേറുമെന്നും കയറ്റം കയറി ഉന്നതമാവാന്‍ ഇഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. സ്ത്രീകള്‍ ഇന്ന് വികസനത്തിന്റെ വെറും ഗുണഭോക്താക്കളല്ല. മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ ശില്‍പികളായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും വിവിധ മേഖലകളില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ രൂപപ്പെടുത്തുന്നവരാണ് അവരെന്നും സുരേഷ് ഗോപി പറഞ്ഞു.

أحدث أقدم