പിന്തുടർന്ന് ആക്രമിക്കുന്നു; നിയമനടപടി തുടരുമെന്ന് എസ് ശ്രീജിത്ത്, കെഎം ഷാജഹാനെതിരെ വിമർശനം


വ്ലോഗർ കെ എം ഷാജഹാനെതിരായ നിയമ നടപടി തുടരുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണ് ഷാജഹാനെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു. ആദ്യം നൽകിയ കേസിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിയുണ്ടായി. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പൊതുജനങ്ങളും നിയമപോരാട്ടം നടത്തണെമന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

2021 മുതൽ ഷാജഹാൻ തന്റെ പിറകെയുണ്ടെന്നായിരുന്നു ശ്രീജിത്ത് പറഞ്ഞത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം രീതിയാണ്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചാണ് ഞാൻ ആദ്യം കേസ് കൊടുത്തത്. അഞ്ച് കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ചോദിക്കേണ്ടിയിരുന്നത്. ആ തരത്തിലുള്ള കേസായിരുന്നു. എനിക്ക് നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. എന്നിട്ടും ഷാജഹാൻ ഇപ്പോഴും തന്നെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

أحدث أقدم