സിനിമയെ കലയായി കണ്ടാൽ പോരേ?’ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി


വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കി നിർമിച്ച സിനിമയെന്ന് ആരോപണമുയർന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് അഫാന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, വിചാരണയ്ക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിന്റെ നീതിപൂർവമായ നടപടികളെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ ആസ്പദമാക്കി സിനിമ ഒരുക്കിയതിലൂടെ മാധ്യമ വിചാരണക്ക് വഴിയൊരുങ്ങുമെന്നും, ഇത് കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ഉണ്ടാക്കുമെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു

أحدث أقدم