ട്രെയിൻ പാതിവഴിയിൽ പണിമുടക്കി; കൊച്ചി മെട്രോ സ്തംഭിച്ചു





കൊച്ചി : മെട്രോയിൽ ട്രെയിൻ പാതിവഴിയിൽ പണിമുടക്കിയതിനെത്തുടർന്ന് സർവീസുകൾ തടസപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂർ സ്റ്റേഷന് സമീപമാണ് ട്രെയിൻ സാങ്കേതിക തകരാറിനെത്തുടർന്ന് കുടുങ്ങിയത്. ഇതോടെ ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകാനിറങ്ങിയ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി.

രാവിലെ 8 മണിയോടെ കലൂരിൽ വെച്ച് ആണ് തകരാർ സംഭവിച്ചത്. തകരാറിലായ ട്രെയിൻ മറ്റൊരു എൻജിൻ ഉപയോഗിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിലവിൽ എല്ലാ ട്രെയിനുകളും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. പണിമുടക്കിയ ട്രെയിൻ മുട്ടം യാർഡിൽ എത്തിച്ചാലുടൻ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് കെ.എം.ആർ.എൽ (KMRL) അറിയിച്ചു.

ഉടൻ തന്നെ പ്രശ്നം പൂർണ്ണമായും പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തകരാറിലായ ട്രെയിൻ നീക്കം ചെയ്യുന്നതോടെ മെട്രോ സർവീസുകൾ പഴയ വേഗതയിൽ പുനരാരംഭിക്കും.
أحدث أقدم