സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നു…


സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജോസ് മാഞ്ഞൂരാന്‍ സി.പി.എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കര്‍ഷക സംഘം മേഖല സെക്രട്ടറിയുമായിരുന്നു. സി.പി.എമ്മിന്റെ ശൈലിയിലും തീരുമാനങ്ങളോടും യോജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 20 വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച് ‘പഴയ തറവാട്ടിലേക്ക്’ തിരിച്ച് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളൂര്‍ പഞ്ചായത്ത് വെള്ളാഞ്ചിറ സ്വദേശിയാണ് ജോസ് മാഞ്ഞൂരാന്. ഇദ്ദേഹത്തിൻ്റെ തിരിച്ച് വരവ് ആളൂര്‍ പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, മണ്ഡലം നേതാക്കളായ സുബി.കെ.സെബാസ്റ്റ്യന്‍, അബ്ദുള്‍ സത്താര്‍, അഡ്വ.പോളി മൂഞ്ഞേലി എന്നിവര്‍ പ്രതികരിച്ചു.

أحدث أقدم