സാധാരണ മനുഷ്യർ പറഞ്ഞുനടക്കുന്ന കാര്യങ്ങൾ സച്ചിദാനന്ദൻ പറയുന്നത് ബാലിശമാണ്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. സർക്കാർ നൽകിയ പദവിയിലിരുന്നല്ല വിമർശിക്കേണ്ടത്. ആ പദവി ഒഴിഞ്ഞിട്ട് വേണമായിരുന്നു പ്രതികരിക്കാൻ. സച്ചിദാനന്ദന് പരിചയം ദില്ലിയിലെ രാഷ്ട്രീയം മാത്രമാണ്. ദില്ലിയിലെയും, കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.