'വീട്ടമ്മയുടെ ദുരവസ്ഥ ഞെട്ടിക്കുന്നത്; ആരോഗ്യ മേഖലയുടെ കുറ്റകരമായ അനാസ്ഥയുടെ മറ്റൊരു ഇര'




ആലപ്പുഴ: കഴിഞ്ഞ അഞ്ചുവർഷമായി വയറ്റിൽ മൂർച്ചയുള്ള കത്രികയുമായി കഴിയേണ്ടി വന്ന വീട്ടമ്മയുടെ ദുരവസ്ഥ ഞെട്ടിക്കുന്നതാണെന്ന് കെസി വേണുഗോപാൽ എംപി. സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനമാണ് വേണുഗോപാൽ ഉയർത്തിയത്. ഉഷയുടെ ജീവിതമറിഞ്ഞ പ്പോൾ മുതൽക്കൊരു മരവിപ്പാണ്. കുത്തഴിഞ്ഞുകിടക്കുന്ന ആരോഗ്യ മേഖലയുടെ കുറ്റകരമായ അനാസ്ഥയുടെ മറ്റൊരു ഇര കൂടിയാണ് ഇവരെന്ന് കെസി വേണുഗോപാൽ പറഞ്ഞു.      

വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായി 2021ൽ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ഒരു തൊഴിലുറപ്പ് തൊഴിലാളിയാണ്. എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം ഇന്നേവരെ ഒരു ജോലിക്ക് പോകാൻ ഉഷയ്ക്ക് കഴിഞ്ഞിട്ടില്ല. സിസ്റ്റം സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് വിണ്ടും തെളിയിക്കുന്നു. കുറ്റബോധഭാരത്താൽ പ്രബുദ്ധകേരളത്തിന്റെ ശിരസ് താഴ്ത്തുന്നതാണ് സംഭവം. കുറ്റക്കാരെ കണ്ടെത്തി, ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു..
Previous Post Next Post