അതിവേഗ റെയില്‍ പദ്ധതി: ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കും; ഇ ശ്രീധരന്‍ ഇന്ന് ഓഫീസ് തുറക്കും





മലപ്പുറം: മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ് ഇന്ന് പൊന്നാനിയിൽ തുറക്കും. രാവിലെ 9.30ന് ശ്രീധരൻ തന്നെയാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്യുന്നത്. തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനുമാണ് ആദ്യ ഘട്ടത്തിൽ ഓഫീസ് ഉപയോഗിക്കുകയെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു.  

ജനങ്ങളെ പദ്ധതിയുടെ വിവരങ്ങൾ അറിയിക്കാനായി പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കും. ഫെബ്രുവരി 15 മുതൽ യോഗങ്ങൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മലപ്പുറം ജില്ലയിലാകും യോഗങ്ങൾ സംഘടിപ്പിക്കുക. പിന്നാലെ പദ്ധതി കടന്ന് പോകുന്ന മറ്റ് ജില്ലകളിലുമെത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേ സമയം, കേന്ദ്ര ബജറ്റിൽ പദ്ധതിയ്ക്കായി പണം വകയിരുത്തിയിട്ടില്ല. എന്നാൽ ഈ വിവരം തനിക്ക് മുൻപേ അറിയാമായിരുന്നു എന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര അനുമതി പിന്നീട് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Previous Post Next Post