
കോൺഗ്രസിലേക്കെന്ന വാർത്ത തളളാതെ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ വിളിച്ചെന്ന് പ്രേംകുമാർ. സൗഹൃദത്തിൻ്റെ ഭാഗമായി കെ സി വിളിക്കാറുണ്ട് പക്ഷെ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി മാറുമോയെന്ന ചോദ്യത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നായിരുന്നു പ്രേംകുമാറിന്റെ വിശദീകരണം. ആറ് മാസമായി ഒരു പരിപാടിയ്ക്കും എന്നെ വിളിച്ചിട്ടില്ല. സിനിമാതുറന്ന് എഴുതിയ ശേഷവും എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്നോട് കാണിച്ചത് അനീതിയാണെന്ന് കെ സിയും പറഞ്ഞു. കടകംപളളി സുരേന്ദ്രനും തന്നെ വിളിച്ചിരുന്നുവെന്നും പ്രേംകുമാർ പറഞ്ഞു.