മന്ത്രി ശിവന്‍കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് നേരെ ആക്രമണം


സംസ്ഥാനത്തെ മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് നേരെ ആക്രമണം. മന്ത്രി വി ശിവന്‍കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ദിനേഷിനാണ് മര്‍ദ്ദനേമേറ്റത്. ഇന്നലെ രാത്രി 8.45നെ  ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റു വീണപ്പോള്‍ നിലത്തിട്ട് മര്‍ദ്ദിച്ചു. സംഭവത്തില്‍ ഗുണ്ടകളടക്കം മൂന്ന് പേര്‍ പിടിയിലായി. അഖിലേഷ്, ജയരാജ്, വ്യാസന്‍ എന്നിവരാണ് പിടിയിലായത്.പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായത്.

Previous Post Next Post