പാക് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ


ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന റിപ്പോർട്ട് പുറത്ത്. അഡിയാല ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്നും ജയിൽ അധികൃതർ ബോധപൂർവ്വം ഇമ്രാൻ ഖാന് ചികിത്സ നിഷേധിക്കുകയാണെന്നും കോടതി നിയോഗിച്ച അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പാക് സൈനിക ഭരണകൂടത്തിന്റെ ഒത്താശയോടെ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പെരുമാറ്റമാണ് ഇമ്രാൻ ഖാനോട് കാണിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചു

أحدث أقدم